Saturday, 1 August 2009

മകരജ്യോതി ;സത്യവും,മിഥ്യയും


"ഇതാ,ഇതാ, അങ്ങകലെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായിരിക്കുന്നു.അതാ , അതാ അയ്യപ്പന്റെ അത്ഭുത പ്രഭ!"കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ആകാശവാണിയിലൂടെ എല്ലാ വര്‍ഷവും മകരം ഒന്നാം തീയതി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ദൃക്‌സാക്ഷി വിവരണം ആണിത് .ദൃശ്യ മാധ്യമങ്ങളും പത്ര മാധ്യമങ്ങളും കൂടി പൊലിപ്പിച്ചു ദിവ്യമാനങ്ങള്‍ നല്‍കി മാലോകരേ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന വെറുമൊരു കര്‍പ്പൂരം കത്തിക്കല്‍.ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന തട്ടിപ്പ് നാടകം .മകരസംക്രാന്തി നാള്‍ സന്ധ്യക്ക്‌ കത്തിച്ചുയര്‍ത്തുന്ന ഈ കര്‍പ്പൂര ദീപത്തിന്റെ ബലത്തിലാണ് കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി കേരളത്തിലെമ്പാടും രോഗശാന്തി ശുശ്രൂഷകരും, വചന പ്രഘോഷകന്മാരും,സിദ്ധന്‍ മാരുമൊക്കെ ആല്‍മരം പോലെ പടര്‍ന്നു പന്തലിച്ചത് .പൊന്നമ്പലമേട്ടിലെ കര്‍പ്പൂരവിളക്കിനു കിട്ടിയ ദിവ്യപരിവേഷവും,മാധ്യമങ്ങളിലൂടെ കൈവന്ന അംഗീകാരവും നാനാ ജാതി മതസ്ഥരായ തട്ടിപ്പുകാര്‍ക്കൊരു രജത രേഖയായിരുന്നു .അത്ഭുതങ്ങള്‍ പ്രചരിപ്പിച്ചു ജനലക്ഷങ്ങളെ കയ്യിലെടുത്തു കോടികള്‍ വാരാമെന്ന സൂചന .

ഇന്ന് ശാസ്ത്ര-സാങ്കേതിക രംഗ ങ്ങളില്‍ ഉണ്ടായിരിക്കുന്ന കുതിച്ചുചാട്ടം പോലും ഈ അന്ധ വിശ്വാസങ്ങളുടെ വ്യാപനത്തിന് സഹായകരമായി തീര്‍ന്നു എന്ന വൈപരീത്യമാണ് സംഭവിച്ചിരിക്കുന്നത്.സാംക്രമികരോഗം പോലെയാണ് ഇത്തരം വിശ്വാസ ഭ്രാന്ത്‌ നമ്മുടെ സമൂഹത്തെയാകെ കാര്‍ന്നു തിന്നുന്നത്‌ .ക്രിസ്ത്യന്‍ പാരമ്പര്യമുള്ള മലയാള മനോരമ പോലും നക്ഷത്രഫലം ഞായറാഴ്ച പതിപ്പില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതമായി .ദേശാഭിമാനി ഉത്സവ പതിപ്പുകള്‍ ഇറക്കിത്തുടങ്ങി .ജ്യോതിഷ പണ്ഡിതന്മാര്‍ ചാനലുകളില്‍ നിറഞ്ഞു നില്ക്കുന്നു .ശബരിമല -ഗുരുവായൂര്‍ മേല്‍ശാന്തി നറുക്കെടുപ്പുകള്‍ പോലും പത്രങ്ങളിലെ ഒന്നാം കോളം വാര്‍ത്തയാകുന്നു.ശബരിമലയില്‍ ,കണ്ടതെല്ലാം കയ്യിട്ടു വാരുന്ന ഉപജാപക വൃന്ദത്തെ നിയന്ത്രിക്കാന്‍ നീതിപീറത്തിനു കണ്ണില്‍ എണ്ണയൊഴിച്ചു കാത്തിരിക്കേണ്ട അവസ്ഥയും വന്നുചേര്‍ന്നു .

1973 ജനുവരി 11 നു യുക്തിവാദി സംഘ
ത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന എം .ആര്‍ .നാഥന്‍ പൊന്നമ്പലമേട്ടിലെ 'പാദസ്പര്‍ശനമേല്ക്കാത്ത പുണ്യഭൂമിയിലെത്തി' പന്തങ്ങള്‍ കത്തിച്ചുകാട്ടി മകരജ്യോതി തെളിച്ചതോടെ പോളിഞ്ഞുപോയതാണ് ദിവ്യജ്യോതിക്കഥ.പിന്നെ 1984 വരെ മകരസംക്രാന്തി നാള്‍ ഒട്ടേറെ യുക്തിവാദികളും പരിസ്ഥിതിപ്രവര്‍ത്തകരും അവിടെയെത്തി വിളക്ക് തെളിച്ചും,മകരജ്യോതി കത്തിക്കുന്നത് നേരിട്ടു കണ്ടും ഈ തട്ടിപ്പ് പുറത്തു കൊണ്ടുവന്നിട്ടുണ്ട് .അയ്യപ്പന്റെ പരമഭക്തനായിരുന്ന മലയാള മനോരമയിലെ വി.കെ .ബി .നായര്‍ തന്റെ പ്രതിവാര പംക്തിയില്‍ ഇക്കാര്യം തുറന്നെഴുതിയിട്ടുണ്ട് .പുസ്തകമായി യുക്തിവാദി സംഘവും,വ്യക്തികളും ചിതങ്ങള്‍ സഹിതം ഈ തട്ടിപ്പ് പ്രസിദ്ധീകരിച്ചിട്ടും ഒരൊറ്റ സര്‍ക്കാരും ഇതേവരെ ഇതിനെതിരെ പ്രതികരിച്ചിട്ടില്ല .വര്‍ഷങ്ങളായി സംക്രാന്തി നാള്‍ റിസര്‍വ് ഫോറസ്റ്റ് ആയ പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതി കത്തിക്കുന്ന സ്ഥലത്തേക്ക് അപരരെ കടത്തി വിടാതെ പോലീസിനെ കാവലിരുത്തിയാണ് ഇതു ചെയ്തു വരുന്നത് .
പൊന്നമ്പലമേട്ടിലേക്ക് തങ്ങള്‍ക്കു പ്രവേശനം നല്‍കണമെന്ന് ഇന്നേവരെ ഒരു മാധ്യമ പ്രവര്‍ത്തകനും ആവശ്യപ്പെട്ടിട്ടില്ല.കേരള പത്രപ്രവര്‍ത്തക യൂണിയനോ,ടി .വി .വാര്‍ത്താ ലേഖകരോ അങ്ങനെയൊരാവശ്യം ഉന്നയിക്കുന്ന പക്ഷം നിരീശ്വരവാദിയായ മുഖ്യമന്ത്രി എന്ത് ചെയ്യും? പൊന്നമ്പലമേട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തുറന്നു കൊടുക്കാന്‍ ധൈര്യമുള്ള ഒരു ഭര ണാധികാരി ഇനിയും ജനിച്ചിട്ടില്ലെന്ന് നമുക്കറിയാം .

വിരലിലെണ്ണാവുന്ന യുക്തിവാദികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായൊന്നും ചെയ്യാനാവില്ല .ദിവ്യാത്ഭുതങ്ങള്‍ക്കും,സംഘടിതമായ അന്ധവിശ്വാസ പ്രചരണങ്ങള്‍ക്കുമൊക്കെ പ്രോത്സാഹനം ചെയ്തു കൊടുക്കുന്ന സര്‍ക്കാര്‍,ഭരണഘടനയുടെ അന്തസത്തക്ക് തന്നെ എതിരായാണ് പ്രവര്‍ത്തിക്കുന്നത് .റേഡിയോ,ടി.വി പോലുള്ള മാധ്യമങ്ങളും ഇത് പ്രചരിപ്പിക്കുന്നതിലൂടെ തലമുറകളിലേക്ക് നീളുന്ന കടുത്ത അപരാധമാണ് ചെയ്യുന്നത് .

പൊന്നമ്പലമേട്ടിലെ മകരജ്യോതി ഒരു പ്രതീകമാണ് .സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും പൂര്‍ണ പിന്തുണയോടെ നടത്തപ്പെടുന്ന വിശ്വാസതട്ടിപ്പിന്റെ പ്രതീകം. അതിന്റെ വിജയമാണ് കേരളത്തെ കപട സന്ന്യാസിമാരുടെയും ,അന്ധവിശ്വാസികളുടെയും പറുദീസയാക്കി മാറ്റിയത്.ഇവരുടെ കൂട്ടായ്മ ഭരണകൂടത്തെ തന്നെ ഹൈജാക്ക് ചെയ്യുന്ന ദുരന്തത്തിനാകുമോ പുതു നൂറ്റാണ്ട് സാക്ഷ്യം വഹിക്കുക ?

8 comments:

  1. മകരജ്യോതി കൃത്രിമമാണെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെ അയ്യപ്പനെ ആരാധിക്കുന്നവരാണ്‌ ഭൂരിഭാഗം മലയാളി അയ്യപ്പഭക്തന്മാര്‍.ജ്യോതികാണാന്‍ തിരക്കുകൂട്ടുന്നവരേറെയും അന്യസംസ്ഥാനക്കാരാണ്‌. ഓരോ സീസണിലും അവിടെയൊഴുകിയെത്തുന്ന പൈസ വെറുതെ ഇല്ലാതാക്കണോ എന്റെ പ്രമോദേ.. കേരളം എങ്ങിനെയെങ്കിലും കഞ്ഞികുടിച്ച്‌ ജീവിച്ചുപോകട്ടേ.
    യുക്തിവാദി സംഘത്തിന്റെ പുസ്തകത്തിലെ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യാമായിരുന്നു.

    ReplyDelete
  2. വളരെ നന്നായിരിക്കുന്നു...പക്ഷെ മേഘമല്‍ഹാറിന്റെ വാക്കുകളോട് ഒരു മലയാളി എണ്ണ നിലയില്‍ യോജിക്കാതെ വയ്യ...കേരളം എങ്ങനെയെങ്കിലും കഞ്ഞി കുടിച്ചു പോകട്ടെടോ, അതുമല്ല ഞങ്ങള്‍ അന്യ നാട്ടില്‍ താമസിക്കുന്ന മലയാളികള്ക്ക് കേരളത്തെ പ്പറ്റി അഭിമാനത്തോടെ പറയാനുള്ള ഒന്നാണ് "മകരജ്യോതി". എന്ന് ഒരു പാവം ഗോവന്‍ മലയാളി...

    ReplyDelete
  3. ee paranja kariyagal theliyikan pattumoooooooooo???????? with proof. vere ore divasam arenkilum ninnu ponnamapala meetil jothi thelichittundooooooo? ariyan vayathathukondu thodikunnathaaaaaaaa

    ReplyDelete
  4. വായിച്ചു.
    ഞങ്ങൾ വിശ്വാസികൾ ഇങ്ങണെയങ്ങു ജീവിച്ചു പോട്ടേ മോനേ...

    ReplyDelete
  5. njan vayichu ethu theliyikkamoo????????????? orikkalum nadakkukela athu

    ReplyDelete
  6. പ്രമോദിന്‍റെ ആശയങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.

    ReplyDelete